കോഴിക്കോട് നരിക്കുനിയില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

കാറില്‍നിന്ന് 1,100 മില്ലിഗ്രാം എംഡിഎംഎ, 170 മില്ലിഗ്രാം എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പോലിസ് കണ്ടെത്തി

Update: 2022-02-05 08:43 GMT

കോഴിക്കോട്: നരിക്കുനിയില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. ചേളന്നൂര്‍ കണ്ണങ്കര കിഴക്കേ നെരോത്ത് കിരണാണ്(26) പോലിസ് പിടിയിലായത്.കൊടുവള്ളി സ്‌റ്റേഷനിലേയും നര്‍കോട്ടിക് സെല്ലിലേയും പോലിസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.കിരണിനൊപ്പമുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു.

യുവാക്കള്‍ കാറില്‍ അഭിഭാഷകരുടെ ചിഹ്നം ഒട്ടിച്ചായിരുന്നു ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചിരുന്നത്.കാറില്‍നിന്ന് 1,100 മില്ലിഗ്രാം എംഡിഎംഎ, 170 മില്ലിഗ്രാം എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പോലിസ് കണ്ടെത്തി.പ്രദേശത്ത് ലഹരി ഉപയോഗവും വില്‍പനയും വ്യാപകമായതിനെ തുടര്‍ന്ന് പോലിസ് പരിശോധന ശക്തമാക്കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.

Tags:    

Similar News