കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

Update: 2022-02-10 07:22 GMT

കോഴിക്കോട്:കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. കൊയിലാണ്ടി ഉപ്പാല കണ്ടി ആര്‍ഷിദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ ചെങ്ങോട്ട്കാവ് കവലാട് വെച്ചാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.