മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട;കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടിയിലധികം രൂപ പിടികൂടി

Update: 2022-03-12 06:41 GMT
മലപ്പുറം:മലപ്പുറത്ത് കാറിന്റെ അറയില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി.എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പിടികൂടിയ പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു കോടിയോളം രൂപ ജില്ലയില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. പെരിന്തല്‍മണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് പണം പിടികൂടിയിരുന്നത്.