പ്ലസ് ടൂ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു, അഞ്ചു പേര്‍ പിടിയില്‍

പത്തനംതിട്ട മഞ്ഞണിക്കരയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. 25 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയത്.

Update: 2018-12-03 09:10 GMT

പത്തനംതിട്ട: മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. പത്തനംതിട്ട മഞ്ഞണിക്കരയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. 25 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയത്.

സംഭവത്തില്‍ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് മൈസൂരിലെ ഗുണ്ടാ സംഘവുമായി ബന്ധമുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


Tags: