പി.കെ ശശി രാജിവെക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

Update: 2018-09-07 12:16 GMT


ന്യൂഡല്‍ഹി: പീഡനക്കേസില്‍ ആരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണ വിധേയനായിരിക്കെ എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്നതിനാല്‍ രാജിവെച്ച് അന്വേഷണം നേരിടണം -രേഖാ ശര്‍മ പറഞ്ഞു.
കേസില്‍ പോലീസ് നടപടി വൈകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരെപ്പോലെ പ്രസ്താവനകളുമായി രംഗത്ത് വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രേഖാ ശര്‍മ പറഞ്ഞു.
ശശിക്കെതിരായ പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

 

Similar News