ശബരിമല സമരം അനാവശ്യം; സ്ത്രീകള്‍ മല കയറട്ടെയെന്ന് ദേശിയ വനിതാ കമ്മീഷന്‍

Update: 2018-10-10 14:35 GMT


ദില്ലി: ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാറിനെതിരേ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്ക് തിരിച്ചടിയായി ദേശീയ വനിതാ കമ്മീഷന്റെ നിലപാട്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ തള്ളി. സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് പറഞ്ഞ രേഖ ശര്‍മ സ്ത്രീകള്‍ മല കയറട്ടെയെന്നും അഭിപ്രായപ്പെട്ടു. സ്തീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കണമെന്നും നിയമ നിര്‍മാണം നടത്തണമെന്നുമുള്ള ആവശ്യങ്ങളെയും അവര്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ശബരി മല കയറാന്‍ ആരേയും നിര്‍ന്ധിക്കുന്നതല്ല സുപ്രീം കോടതി വിധി. ഈ സാഹചര്യത്തില്‍ എന്തിനാണ് തെരുവിലിറങ്ങി സമരം നടത്തുന്നതെന്നും രേഖ ശര്‍മ്മ ചോദിക്കുന്നു.

Similar News