മൂന്നാര്‍; പിന്തുണയര്‍പ്പിച്ച് സമരക്കാര്‍ ഓടിച്ച എംഎല്‍എയുടെ നിരാഹാരസമരം

Update: 2015-09-12 09:21 GMT
.


.

ഇടുക്കി: ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനി തൊഴിലാളികളുടെ ഉപരോധസമരം എട്ടാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണയര്‍പ്പിച്ച് രാജേന്ദ്രന്‍ എം എല്‍ എ നിരാഹാര സമരം തുടങ്ങി. തൊഴിലാളികളുടെ എല്ലാ പ്രശ്്‌നങ്ങളും പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ വി എസ് അച്യുതാനന്ദന്‍ നാളെ മൂന്നാറിലെത്തും.ഇന്നലെ സമരപ്പന്തലിലെത്തിയ സ്ഥലം എം.എല്‍.എയും സി.പി.എം. നേതാവുമായ എസ് രാജേന്ദ്രനെതിരേ തൊഴിലാളികള്‍ ചെരിപ്പേറ് നടത്തിയിരുന്നു. പീരുമേട് എം.എല്‍.എ.യും സി.പി.ഐ. നേതാവുമായ ഇ എസ് ബിജിമോളെ തൊഴിലാളികള്‍ സ്വീകരിച്ചെങ്കിലും സമരം ഒത്തുതീര്‍പ്പാക്കാനുളള അവരുടെ ശ്രമം വിജയിച്ചില്ല.

അതേസമയം, ചട്ടപ്രകാരമുള്ളതിനെക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് കമ്പനി  നല്‍കാറുണെ്ടന്ന് കണ്ണന്‍ദേവന്‍ കമ്പനി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സമരം കാരണം കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. ഈ സ്ഥിതി തുടര്‍ന്നാല്‍ കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു
Tags:    

Similar News