സന്ദീപാനന്ദഗിരിക്ക് നേരെ നടന്നത് ആര്‍എസ്എസ് ഫാഷിസ്റ്റ് ആക്രമണം: കോണ്‍ഗ്രസ്സ്

Update: 2018-10-27 06:37 GMT

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആര്‍എസ്എസ് ഫാഷിസ്റ്റ് അക്രമത്തെ അപലപിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സാധാരണ സ്വാമിമാരില്‍ നിന്ന് വേറിട്ട നിലപാടുള്ള ആളാണ് സന്ദീപനന്ദ. ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് സന്ദീപാനന്ദഗിരി. അഭിപ്രായം പറയുന്ന ആളുകളെ ഇല്ലാതാക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്.
അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമാണ്. അവരെ അറസ്റ്റ് ചെയ്യണം. കോണ്‍ഗ്രസിന്റ പൂര്‍ണ പിന്തുണ സ്വാമിക്കുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.