എം.ജെ.അക്ബര്‍ രാജിക്കത്ത് കൈമാറി ?

Update: 2018-10-14 09:28 GMT

ന്യൂഡല്‍ഹി: മീ ടൂ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബര്‍ രാജിവച്ചതായി റിപോര്‍ട്ടുകള്‍. നൈജീരിയയില്‍ പര്യടനത്തിലായിരുന്ന അക്ബര്‍ ഇന്ന് മടങ്ങിയെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് ഇമെയില്‍ വഴി അയച്ചെന്നാണു സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ അക്ബര്‍ തയ്യാറായില്ല.