മെഡിക്കല്‍ വിദ്യഭ്യാസരംഗം: ഉന്നതാധികാര സമിതിക്ക് രൂപംനല്‍കി

Update: 2018-09-28 05:11 GMT
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) നിലവില്‍ വരുന്നത് വരെ മെഡിക്കല്‍ വിദ്യഭ്യാസരംഗം നിയന്ത്രിക്കുന്നതിന് ഉന്നതാധികാര സമിതിക്ക് രൂപം നല്‍കി. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രി സഭ പുറപ്പെടുവിച്ച ഓര്ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി.


മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍ വരുന്നതുവരെയാണ് സമിതി പ്രവര്‍ത്തികയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഏഴംഗ ഉന്നത സമിതിയെ നീതി ആയോഗ് അംഗം(ആരോഗ്യം) ഡോ.വി.കെ പോള്‍ നയിക്കും. എയിംസ്, പിജിഐഎംഇആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെയാണ് സമിതിയിലെ മറ്റു അംഗങ്ങള്‍. നിഖില്‍ ഠാണ്ഡന്‍ തുടങ്ങിയവരാണ് മറ്റു അംഗങ്ങള്‍. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപവല്‍ക്കരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

Similar News