മയൂഖ ജോണിക്ക് സ്വര്‍ണം

Update: 2015-09-19 05:41 GMT

കൊല്‍ക്കത്ത: 55ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക് മീറ്റില്‍ വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ഒ.എന്‍.ജി.സിയുടെ മലയാളി താരം മയൂഖ ജോണിക്കു സ്വര്‍ണം. 13.78 മീറ്റര്‍ ചാടിയാണ് മയൂഖ ചാംപ്യനായത്.

ഈയിനത്തില്‍ റെയില്‍വേസിന്റെ മലയാളി താരം എം എ പ്രജുഷ വെള്ളി നേടിയപ്പോള്‍ കേരളത്തിനായി മല്‍സരിച്ച ശില്‍പ ചാക്കോയ്ക്കാണ് വെങ്ക ലം. റെയില്‍വേസിന്റെ മലയാളി താരം അമിത ബേബി അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡി ല്‍സില്‍ സര്‍വീസസിന്റെ മലയാളി താരം ജിതിന്‍ പോള്‍ വെങ്കലം നേടി.
Tags:    

Similar News