കുട്ടിക്കടത്തുകാരനെന്ന് സംശയിച്ച് യുവാവിനെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

Update: 2018-09-07 04:35 GMT
ബംഗളുരു: കുട്ടിക്കടത്തുകാരനെന്ന് സംശയിച്ച് ഒഡീഷ സ്വദേശിയായ യുവാവിനെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കയറുപയോഗിച്ച് മരത്തില്‍ കെട്ടിയിട്ടാണ് ഇയാളെ മര്‍ദ്ദിച്ചതെന്നും വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലിസും വ്യക്തമാക്കി.



ഇയാളോട് ആള്‍കൂട്ടത്തിലെ ചിലര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നതും അഭിനയിക്കുകയാണെന്ന് ആക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

Similar News