മാഗി നിരോധനം; മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

Update: 2015-11-13 09:45 GMT


മുംബൈ: മാഗി നിരോധനം നീക്കിയ ഹൈകോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മാഗിയെ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബോംബെ ഹൈകോടതി മാഗിക്കുള്ള നിരോധനം പിന്‍വലിച്ചത്. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമേ വിപണിയില്‍ ഇറക്കാവൂവെന്നും ഉപാധി വെച്ചിരുന്നു കോടതി. എന്നാല്‍ മാഗി ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയായിരിക്കും സുപ്രിം കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുക.
Tags:    

Similar News