ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ടീം സതാംപ്റ്റനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മല്‍സരത്തിലെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. ജയത്തോടെ ചെമ്പട ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആറു കളികളില്‍ ആറും ജയിച്ച അവര്‍ക്ക് 18 പോയിന്റുണ്ട്.
മല്‍സരത്തിലെ 10ാം മിനിറ്റില്‍ സതാംപ്റ്റന്‍ പ്രതിരോധ താരം വെസ്ലി ഹോട്ടിന്റെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. തുടര്‍ന്ന് 21ാം മിനിറ്റില്‍ കാമറൂണ്‍ പ്രതിരോധ താരം ജോയല്‍ മാറ്റിപ്പിലൂ
ടെ ചെമ്പട ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതോടെ ജയം മുന്നില്‍ കണ്ട ലിവര്‍പൂളിന് വേണ്ടി ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹും കൂടി ഗോള്‍ കണ്ടെത്തിയതോടെ ലിവര്‍പൂള്‍ ജയം സുനിശ്ചിതമാക്കി.