ട്രെന്‍ഡിയാവാന്‍ വട്ടപ്പൊട്ട്

പെണ്‍കുട്ടികളുടെ നെറ്റിയില്‍ ഇപ്പോള്‍ മിന്നിത്തിളങ്ങുന്നത് വട്ടപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.

Update: 2018-11-28 05:11 GMT

പെണ്‍കുട്ടികളുടെ നെറ്റിയില്‍ ഇപ്പോള്‍ മിന്നിത്തിളങ്ങുന്നത് വട്ടപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.

നടി വിദ്യാ ബാലനാണു വലിയ വട്ടപ്പൊട്ടിന്റെ പ്രചാരക എന്നുവേണമെങ്കില്‍ പറയാം. പൊതുവേദികളിലും മറ്റും അവര്‍ വലിയ വട്ടപ്പൊട്ടു തൊട്ട് എത്തിയതോടെ നമ്മുടെ ടീനേജേഴ്‌സും വട്ടപ്പൊട്ടിനു പിന്നില്‍ ക്യൂ നിന്നു തുടങ്ങി. പൂര്‍ണിമ ഇന്ദ്രജിത്ത് വസ്ത്രത്തിന്റെ നിറത്തിന് അനുസരിച്ച് പൊട്ടു തൊടുന്നതു പെണ്‍കുട്ടികള്‍ക്കിടയിലെ സംസാര വിഷയം കൂടിയാണ്.

പണ്ടൊക്കെ ചാന്തോ കണ്‍മഷിയോ കൊണ്ടാണു പൊട്ടു കുത്തിയിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥാനം സ്റ്റിക്കര്‍ പൊട്ടുകള്‍കൈയടക്കിയിരിക്കുന്നു.

കൂടുതല്‍അലങ്കാരങ്ങളൊന്നും ഈ വപ്പൊട്ടില്‍ ഉണ്ടാവില്ല. പിന്നെ കല്ലോ മുത്തോ വേണമെന്നുള്ളവര്‍ക്കായി അത്തരത്തിലുള്ള വട്ടപ്പൊട്ടുകളും റെഡിയാണ്. വലിയ വട്ടപ്പൊട്ടിനുള്ളിലായി ഒരു കൊച്ചു കല്ല. അതു വെള്ളയോ പച്ചയോ നീലയോ എന്തു നിറത്തിലുമാകാം. വട്ടപ്പൊട്ടുകളിലും വെള്ളയും ചുവപ്പും നിറങ്ങളിലുള്ള പൊട്ടുകള്‍ക്കാണു ഡിമാന്‍ഡ്.

വസ്ത്രത്തിന്റെ നിറത്തിനു ചേരുന്ന വലിയ പൊട്ടുകളുമുണ്ട്. ചാന്തുപൊട്ടാണു വേണ്ടതെങ്കില്‍ അതും വില്‍പനയ്ക്കുണ്ട്. വിവിധ നിറത്തിലുള്ള ചാന്ത്‌പൊട്ടുകള്‍ക്ക് 20 രൂപ മുതലാണ് വില. സ്റ്റിക്കര്‍ പൊട്ടുകള്‍ അഅഞ്ചു രൂപ മുതല്‍ലഭ്യമാണ്.




Tags:    

Similar News