സുബൈറിന്റെ രക്തസാക്ഷിത്വം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നത്: എസ് പി അമീര്‍ അലി

Update: 2026-03-04 09:12 GMT

പാലക്കാട്: ശഹീദ് മുഹമ്മദ് സുബൈറിന്റെ നാലാം വാര്‍ഷിക അനുസ്മരണ സമ്മേളനം മാര്‍ച്ച് 3, 2026 ന് കൃഷ്ണ ശ്രീ ഓഡിറ്റോറിയം, പാറയില്‍ എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ സാമൂഹിക-രാഷ്ട്രീയ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളനം ശ്രദ്ധേയമായി.സമ്മേളനത്തിന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്രം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എസ് പി അമീര്‍ അലി ഉദ്ഘാടനം നിര്‍വഹിച്ചു.

എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഇല്യാസ് കാവില്‍പാട് സ്വാഗതം പറഞ്ഞു. ഹാഫിസ് മുഹമ്മദ് സവാദ് അല്‍ ഖാസിമി (ടൗണ്‍ പള്ളി ചീഫ് ഇമാം, പുതുനഗരം), വിളയോടി ശിവന്‍കുട്ടി, ജനാബ് അബൂബക്കര്‍ സാഹിബ് (ശഹീദ് സുബൈറിന്റെ പിതാവ്), ഷരീഫ് പട്ടാമ്പി (ജില്ലാ വൈസ് പ്രസിഡണ്ട്), ബഷീര്‍ കൊമ്പം (ജില്ലാ ജനറല്‍ സെക്രട്ടറി-ഓര്‍ഗനൈസിംഗ്), ഉമ്മര്‍ മൗലവി (ജില്ലാ സെക്രട്ടറി), മജീദ് കെ എ (ജില്ലാ സെക്രട്ടറി) അനുസ്മരണ പ്രഭാഷണങ്ങള്‍ എന്നിവര്‍ നടത്തി.

പ്രഭാഷകര്‍ ശഹീദ് മുഹമ്മദ് സുബൈറിന്റെ പൊതുപ്രവര്‍ത്തന ജീവിതവും പ്രസ്ഥാനത്തോടുള്ള സമര്‍പ്പണവും അനുസ്മരിച്ചു. എസ്ഡിപിഐ വിവിധ ഉത്തരവാദിത്വങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്നും സമൂഹ ഇടപെടലുകളില്‍ സജീവ സാന്നിധ്യമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2018 ലെ പ്രളയ ദുരന്തകാലത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും ദുരിതബാധിതര്‍ക്കായി നടത്തിയ ഇടപെടലുകളെ കുറിച്ചു പ്രസംഗങ്ങളില്‍ പ്രത്യേകം പരാമര്‍ശമുണ്ടായി.

Tags: