ബെംഗളൂരുവില്‍ സൊമാറ്റോ ജീവനക്കാരന് മര്‍ദ്ദനം

Update: 2025-09-19 07:20 GMT

ബെംഗളൂരു: ഡെലിവറി വൈകിയെന്ന കാരണത്താല്‍ സൊമാറ്റോ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ബംഗളൂരുവിലെ ശോഭ തിയേറ്ററിനടുത്താണ് സംഭവം. ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് രണ്ടു യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പ്ലാസ്റ്റിക് കണ്ടെയ്‌നറും കസേരയും ഉപയോഗിച്ച് തലക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിച്ചു.

പോലിസ് സ്ഥലത്തെത്തി മൂന്നുപേരുടെയും മൊഴി എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഡെലിവറി ജീവനക്കാരന്‍ പരാതിയും നല്‍കിയില്ല. മുന്‍പും ഭക്ഷണം വൈകുന്നതിനെതിരെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സൊമാറ്റോക്ക് എതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് സൊമാറ്റോ ഇടപെട്ട് ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

Tags: