യെമനില്‍ ഇസ്രായേലി വ്യോമാക്രമണം

Update: 2025-08-17 05:35 GMT

സന്‍ആ: യെമനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. തലസ്ഥാനമായ സന്‍ആയിലെ ഹസീസ് വൈദ്യുത നിലയം അടക്കം ആക്രമിക്കപ്പെട്ടു. സയണിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് സന്‍ആയിലെ വൈദ്യുതി ബന്ധം താറുമാറായി. 

ആശയശാസ്ത്രപരമായി പാപ്പരായ ശത്രു യെമനികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമാണ് ആക്രമിക്കുന്നതെന്ന് അന്‍സാറുല്ല പോളിറ്റ് ബ്യൂറോ അംഗം ഹസീം അല്‍ അസാദ് പറഞ്ഞു. ഗസയെ സംരക്ഷിക്കാന്‍ ഇസ്രായേലിനെ ഇനിയും ആക്രമിക്കുമെന്നും ചെങ്കടലില്‍ ഇസ്രായേലി കപ്പലുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.