മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ വിവാഹചടങ്ങ് നടത്തി ജൂത കുടിയേറ്റക്കാര്‍

Update: 2025-08-13 06:39 GMT

അധിനിവേശ ജെറുസലേം: മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ അതിക്രമിച്ചു കയറിയ ജൂതകുടിയേറ്റക്കാര്‍ വിവാഹച്ചടങ്ങ് നടത്തി. സയണിസ്റ്റ് സൈനികരുടെ സംരക്ഷണത്തിലാണ് ജൂതകുടിയേറ്റക്കാര്‍ വിവാഹചടങ്ങ് നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മസ്ജിദില്‍ പ്രാര്‍ത്ഥനക്കെത്തിയ ഫലസ്തീനികള്‍ ഇതിനെ എതിര്‍ത്തു. മസ്ജിദുല്‍ അഖ്‌സ പതിയെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്ന് ഫലസ്തീനികള്‍ പറയുന്നു.