സീറോ മലബാര്‍സഭയില്‍ നാലു പുതിയ അതിരൂപതകള്‍

Update: 2025-08-28 12:37 GMT

കാക്കനാട്: സീറോമലബാര്‍ സഭയിലെ നാലു രൂപതകളെ അതിരൂപതകളായി ഉയര്‍ത്തി. ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളാണ് അതിരൂപതകളായി ഉയര്‍ത്തിയത്. മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുമാരായും സീറോ മലബാര്‍ സിനഡ് തീരുമാനിച്ചു.മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആര്‍ച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്.