രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി യുവമോര്‍ച്ച

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി

Update: 2026-01-08 15:14 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ നേതൃസ്ഥാനത്തു നിന്ന് മാറ്റി യുവമോര്‍ച്ച. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡന്റ് വേണുഗോപാല്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി. നടപടിക്കു പിന്നില്‍ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.