കൊല്‍ക്കത്ത: 120 വെടിയുണ്ടകളുമായി യുവമോര്‍ച്ച നേതാവ് പിടിയില്‍. ഈസ്റ്റ് ബര്‍ധമാന്‍ ജില്ലയിലെ കേതുഗ്രാമത്തിലെ യുവമോര്‍ച്ച എക്‌സിക്യൂട്ടീവ് പ്രസിഡന്റായ രാമകൃഷ്ണ മാജിയെയാണ് കൊല്‍ക്കത്തയിലെ ബസ്റ്റാന്‍ഡില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. വെടിയുണ്ടകളില്‍ 100 എണ്ണം 8 എംഎം ആണെന്നും 20 എണ്ണം 7.65 ആണെന്നും പോലിസിന്റെ പ്രസ്താവന പറയുന്നു. പ്രതിക്ക് വെടിയുണ്ടകള്‍ ലഭിച്ചത് എവിടെ നിന്നാണെന്നും എന്തായിരുന്നു ഉദ്ദേശമെന്നും പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങി. രാമകൃഷ്ണ മാജി ആയുധ-ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ മൊണ്ടാല്‍ പറഞ്ഞു.