തളിക്കുളം: ഭര്‍ത്താവുമൊന്നിച്ച് വാടകക്ക് താമസിക്കുന്ന വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്താംകല്ല് പടിഞ്ഞാറ് ഇന്ദ്രദേവ അപ്പാര്‍ട്ട്‌മെന്റിന് സമീപം താമസിക്കുന്ന കാളക്കൊടുവത്ത് അമല്‍ മാധവിന്റെ ഭാര്യ ഹേന (29)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ ഹേനയും, അമല്‍ മാധവും മാത്രമാണ് താമസിക്കുന്നത്.