ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങളെ കുറിച്ച് വീഡിയോ ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂട്യൂബര്‍ സമീര്‍ എംഡിക്ക് മുന്‍കൂര്‍ ജാമ്യം. പത്തുലക്ഷത്തില്‍ അധികം പേര്‍ കണ്ട വീഡിയോക്കെതിരെ ധര്‍മസ്ഥല പോലിസ് സ്വമേധയാ ആണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് സമീര്‍ എംഡി മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ ആഗസ്റ്റ് 21ന് പോലിസ് സംഘം സമീറിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തി. പക്ഷേ, സമീര്‍ വീട്ടിലില്ലായിരുന്നു. എന്നാല്‍, ഇന്ന് തന്നെ ദക്ഷിണ കന്നഡ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.