അലിഗഡില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെ ആക്രമണം
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ക്ക് നേരെ ആക്രമണം. ഷാജമാലിലെ തെലിപാഡ പ്രദേശത്താണ് സംഭവം.
പരിക്കേറ്റവരെ ഉടന്‍ തന്നെ മല്‍ഖാന്‍ സിംഗ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. രണ്ട് യുവാക്കളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വഴക്ക് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഇരയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഉടന്‍ തന്നെ പോലിസ് കസ്റ്റഡിയിലാകും. ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.