ജന്മദിനാശംസകള്‍ നേര്‍ന്നതിനെ തുടര്‍ന്ന് തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

Update: 2026-01-02 05:56 GMT

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ യുവതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചിക്കമംഗളൂരു തരികെരെ താലൂക്കിലെ ഉദെവ സ്വദേശി മഞ്ജുനാഥ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രതിശ്രുതവരനും സഹോദരനും ഉള്‍പ്പടെ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു.

യുവതിയുമായി നേരത്തെ സൗഹൃദത്തിലായിരുന്ന മഞ്ജുനാഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ജന്മദിനാശംസ പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണമായത്. പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ പ്രതിശ്രുതവരന്‍ വേണുവും സംഘവും മഞ്ജുനാഥിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുത്തേറ്റ മഞ്ജുനാഥ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ജീവന്‍ നഷ്ട്‌പ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും മറ്റു പ്രതികളുടെ പങ്ക് പരിശോധിച്ചുവരികയാണെന്നും തരികെരെ പോലിസ് അറിയിച്ചു.

Tags: