യുവാവ് പുഴയില്‍ വീണു; തിരച്ചില്‍ തുടരുന്നു

Update: 2025-05-30 04:02 GMT

കാളികാവ്(മലപ്പുറം): മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍വീണ യുവാവിനെ കാണാതായി. പരിയങ്ങാടി അഞ്ചച്ചവിടി സ്വദേശി അബ്ദുല്‍ ബാരിയെ ആണ് കാണാതായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകനൊപ്പം മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. അഗ്‌നിശമന സേനയും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. ഇതുവരെയും വിവരങ്ങളൊന്നുമില്ല.