ഓട്ടോക്കൂലിയെ ചൊല്ലി തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

Update: 2025-08-28 03:55 GMT

കൊച്ചി: കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഞാറയ്ക്കല്‍ സ്വദേശി നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കമാണ് കാരണം. ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. സനോജും പ്രസാദുമാണ് പിടിയിലായത്. തോപ്പുംപടി സ്വദേശികളായ മൂവരും കളമശേരിയില്‍ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.