വീഡിയോ കോളില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
മുംബൈ: വീഡിയോ കോളില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഇബ്രാഹിം കാലു ഷെയ്ഖ് (19) എന്ന യുവാവ് വിപുല്‍ കംറോത്തി കര്‍മാകര്‍ (39)നെ കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.
മസ്ജിദ് ബന്ദറിലെ ക്ലൈവ് റോഡില്‍ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കം കൈയ്യാങ്കളിയായി മാറിയതായാണ് വിവരം. തര്‍ക്കത്തിനിടെ ഷെയ്ഖ്, കര്‍മാകറിന്റെ തല പലതവണ നടപ്പാതയില്‍ ഇടിച്ചുവെന്നാണ് പോലിസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലിസ് പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കര്‍മാകറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.