പെരുമ്പാവൂരില്‍ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു; സ്വാഭാവിക മരണമായി ചിത്രീകരിക്കാനും ശ്രമം

Update: 2025-03-13 15:41 GMT

കൊച്ചി: പെരുമ്പാവൂരില്‍ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് (67) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു കൊലപാതകം.ബുധനാഴ്ച രാത്രി ഒൻപതരയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ സഹോദരിയുടെ വീട്ടിലെത്തി. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ജോണിയുടെ കൊലപാതകം സ്വാഭാവിക മരണമാക്കാന്‍ മെല്‍ജോ ശ്രമിച്ചിരുന്നു. എന്നാല്‍, ജോണിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മെല്‍ജോ കുറ്റം സമ്മതിച്ചത്.