തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂര്‍ക്കോണത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഓടയില്‍ വീണ് യുവാവ് മരിച്ചു. എ എസ് മന്‍സിലില്‍ അന്‍ഷാദ് (45) ആണ് മരിച്ചത്. അണ്ടൂര്‍കോണം എല്‍പിഎസിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
വീട്ടിലേക്കുള്ള യാത്രക്കിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയില്‍ സ്‌കൂട്ടര്‍ കണ്ട യാത്രക്കാരാണ് പോലിസില്‍ വിവരം അറിയിച്ചത്. ഉടനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അന്‍ഷാദ് കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിങ്ങ് സെന്ററിലെ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.