റെയില്‍ പാളത്തില്‍ കിടന്ന യുവാവ് മരിച്ചു

Update: 2025-10-31 01:51 GMT

വടകര: റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ ഇറങ്ങിക്കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്‍പിലേക്കാണ് ഇയാള്‍ ഇറങ്ങിയത്. സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന രാഹുല്‍ ട്രെയിന്‍ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വാണിമേല്‍ കുളപ്പറമ്പില്‍ എ പി നാണുവിന്റെയും ശ്യാമളയുടെയും മകനാണ് രാഹുല്‍. സഹോദരന്‍ ദേവാനന്ദ്.