കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Update: 2026-01-24 05:59 GMT

തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിന്‍സിലാല്‍ (46) ആണ് മരിച്ചത്. പുലര്‍ച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരില്‍ ആയിരുന്നു അപകടം.

വിമാനത്താവളത്തില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. പ്രിന്‍സിലാല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കഴക്കൂട്ടം പോലിസ് കേസെടുത്തു.

Tags: