പാണ്ടിക്കാട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി

Update: 2025-08-13 04:58 GMT

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. ടൗണില്‍ വിന്നേഴ്‌സ് ഗ്രൗണ്ടിന് സമീപത്തെ വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ടൗണില്‍നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്‌കൂളിന് സമീപത്തുവെച്ച് ഇന്നോവ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പിടിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നു. ദുബൈയില്‍ ജോലിചെയ്യുന്ന ഷമീര്‍ ഈ മാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്. ദുബൈയിലെ സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.