മെട്രോ ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

Update: 2025-12-05 07:03 GMT

ബെംഗളൂരു: ബംഗളൂരുവില്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി. ശാന്തഗൗഡ്(38)എന്നയാളാണ് മരിച്ചത്. കെങ്കേരി മെട്രോ സ്‌റ്റേഷനില്‍ ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം.

ട്രെയിന്‍ വന്നപ്പോള്‍ യുവാവ് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോലിസും പാരാമെഡിക്കല്‍ സംഘവും ഉടന്‍ തന്നെ മൃതദേഹം ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തെത്തുടര്‍ന്ന്, പര്‍പ്പിള്‍ ലൈനിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി തടസപ്പെട്ടു. മൈസൂര്‍ റോഡിനപ്പുറം ചല്ലഘട്ട വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും പിന്നീട് സര്‍വീസുകള്‍ പുനസ്ഥാപിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags: