തൃപ്പൂണിത്തുറയില്‍ മെട്രോ പാലത്തില്‍നിന്ന് ചാടി യുവാവ്; ഗുരുതര പരിക്ക്

Update: 2025-08-07 10:44 GMT

കൊച്ചി: തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ യുവാവ് മെട്രോ ട്രാക്കില്‍നിന്ന് ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ചാടിയത്. താഴെയുള്ള റോഡില്‍ വീണ നിസാറിന് ഗുരുതര പരിക്കേറ്റു. നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന ചാടിയാല്‍ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ അടിയില്‍ ഒരുക്കിയിരുന്നു. എന്നാല്‍, നിസാറിനെ സുരക്ഷിതനാക്കാന്‍ സാധിച്ചില്ല. നിസാര്‍ ട്രാക്കില്‍ കയറിയതിനാല്‍ വൈദ്യുത ലൈനുകള്‍ ഓഫ് ചെയ്യുകയും മെട്രോ സര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തിരുന്നു.