പരപ്പനങ്ങാടി: യുവാവ് ട്രെയ്ന്‍ തട്ടി മരിച്ചു. ഒട്ടുമ്മല്‍ പിത്തപ്പെരി ഹുസൈന്റെ മകന്‍ അസ്ഹബി(19)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6.30ന് അഞ്ചപ്പുര റെയില്‍വേ ഓവുപാലത്തിനടുത്താണ് സംഭവം. മാതാവ്: ആബിദ. സഹോദരങ്ങള്‍: ഫബ്‌നാസ്, അജ്‌ന, ആദിഷ. ഖബറടക്കം നാളെ(ശനി) ചാപ്പപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.