കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കടുത്തുരുത്തി പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്. 90% പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി. അദ്വൈതിന് സാധ്യമായ എല്ലാ ചികില്‍സകളും നല്‍കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.