യുവാവ് കൊക്കയില്‍ വീണുമരിച്ചു

Update: 2025-03-09 01:18 GMT

ഇടുക്കി: കട്ടപ്പന വാഴവരയില്‍ കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണുമരിച്ചു. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി വെള്ളറയില്‍ ജിജോയി തോമസാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ കാട്ടുതീ പടരാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.