ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ സുഹൃത്തുകള്‍ക്കൊപ്പം വ്യൂ പോയന്റിലെത്തിയ ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് കൊക്കയില്‍ വീണത്. പാറയില്‍ തെന്ന് 70 അടി താഴ്ച്ചയിലേക്കാണ് സാംസണ്‍ വീണത്. കൂടെയുണ്ടായിരുന്നവര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചുവരുത്തി. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.