ലഹരിക്കേസില്‍ പിടികൂടിയ യുവാവ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി; ഭാര്യയുടെ സ്‌കൂട്ടറിന്റെ പുറകില്‍ കയറി രക്ഷപ്പെട്ടെന്ന് പോലിസ്

Update: 2025-08-06 13:15 GMT

കൊല്ലം: ലഹരിക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവ് പോലിസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയെന്ന്. കാണാനെത്തിയ ഭാര്യയുടെ സഹായത്തോടെയാണത്രെ പ്രതി രക്ഷപ്പെട്ടത്. കൊല്ലം കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ലഹരിക്കേസുമായി ബന്ധപ്പെട്ട കരുതല്‍ തടങ്കലിനാണ് അജു മന്‍സൂര്‍ എന്നയാളെ പോലിസ് പിടികൂടിയത്. കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടീക്കുന്നതിനിടെ അജു ഇറങ്ങിയോടി. സ്‌റ്റേഷനു പുറത്തു സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യ ബിന്‍ഷിയോടൊപ്പമാണ് അജു കടന്നുകളഞ്ഞതെന്ന് പോലിസ് കണ്ടെത്തി. ബിന്‍ഷിയെയും നേരത്തെ ലഹരിമരുന്ന് കേസില്‍ പിടികൂടിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.