യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു

Update: 2025-06-30 03:42 GMT

തിരൂരങ്ങാടി: ചുള്ളിപ്പാറ സമൂസ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗര്‍ സ്വദേശി സാദിഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30ന് ആണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയതായിരുന്നു. ഇതിനിടെയില്‍ സാദിഖിനെ കാണാതാവുകയായിരുന്നു. പ്രദേശവാസികള്‍ കുളത്തില്‍ ഇറങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു സാദിഖ്. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.