വടകര: മാഹി കനാലില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊടന്നൂര്‍ തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് (27) ആണ് മരിച്ചത്. 12 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വടകര മാഹി കനാലില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു മുഹമ്മദ്. വലവീശുമ്പോള്‍ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. വല ആദ്യസമയത്തുതന്നെ കണ്ടുകിട്ടിയെങ്കിലും മുഹമ്മദിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കുറ്റിയാടി ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.