മല്‍സ്യബന്ധനത്തിനിടെ റിങ് റോപ്പ് കാലില്‍ കുരുങ്ങി യുവാവ് മരിച്ചു

Update: 2025-09-16 07:42 GMT

പരപ്പനങ്ങാടി: ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. ആലുങ്ങല്‍ ബീച്ച് ട്രാന്‍സ്‌ഫോര്‍മറിന് സമീപം കുഞ്ഞിപ്പീടിയേക്കല്‍ അശ്‌റഫിന്റെ മകന്‍ സഹീര്‍ (29) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ മര്‍കബുല്‍ ബുശറ എന്ന ഫൈബര്‍ വള്ളത്തിലാണ് അപകടമുണ്ടായത്. മല്‍സ്യബന്ധനത്തിനായി വലകോരുന്നതിനിടെ സഹീറിന്റെ കാലില്‍ റിങ് റോപ്പ് കുരുങ്ങുകയും കടലില്‍ വീഴുകയുമായിരുന്നു. സഹീറിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.