മാള: എസിയുടെ കംപ്രസ്സര്‍ ശരിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുത്തന്‍ചിറ പാറയംകാട് താനത്തുപറമ്പില്‍ അന്‍വര്‍ (43) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അബൂദാബിയിലെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായ അന്‍വര്‍ 10 ദിവസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഖബറടക്കം നാളെ പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ലില്‍. ഭാര്യ: ഷബാന. മക്കള്‍: ഇഷാന, ആദില്‍.