ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് യുവാവ് മരിച്ചു

Update: 2025-02-23 12:30 GMT

തൃശൂര്‍: ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. ചെങ്ങാലൂര്‍ പനംകുളം പോളിന്റെ മകന്‍ ജിബിന്‍(33) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ചാലക്കുടി കൂടപുഴ തടയണയ്ക്ക് താഴെ കുളിക്കാനിറങ്ങിയ ജിബിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.