മലപ്പുറം: എടരിക്കോട് പാലച്ചിറമാട് മമ്മാലിപടിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. താനൂര്‍ ചിറക്കല്‍ സ്വദേശി പരേതനായ കേന്നാത്ത് ചന്ദ്രന്റെ മകന്‍ അഖിലാ(34)ണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന കൂട്ടുമുച്ചി സ്വദേശി ചോലക്കല്‍ സനീതി(17)ന് ഗുരുതരമായ പരിക്കേറ്റു. അഖിലേഷാണ് വാഹനം ഓടിച്ചിരുന്നത്. മാതാവ് :സുമതി. ഭാര്യ: ജിന്‍ഷ. മകന്‍: ദര്‍ഷിന്‍ ചന്ദ്ര. സഹോദരങ്ങള്‍: ജിതീഷ്, അജിത്ത്.