ബൈക്ക് യാത്രക്കിടെ സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Update: 2025-05-06 16:34 GMT

കണ്ണൂര്‍: ബൈക്ക് യാത്രക്കിടയില്‍ സോളാര്‍ പാനല്‍ ദേഹത്തു വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി സി ആദിത്യന്‍ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഏപ്രില്‍ 23ന് ഉച്ചക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവന്‍കടവില്‍ വച്ചായിരുന്നു അപകടം.

സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര്‍ പാനല്‍ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുന്‍ അംഗമായ ഇ പി രാധാകൃഷ്ണന്റെയും പി സി ഷൈജയുടെയും മകനാണ്. സഹോദരന്‍: ആദിഷ്.