കളമശ്ശേരി: ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുമ്മഞ്ചേരി തുണ്ടത്തില്‍ പരേതനായ ബക്കറിന്റെ മകന്‍ അന്‍സാര്‍ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ടര്‍ഫില്‍ കളിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. ഭാര്യ: ഹബീബ. മക്കള്‍: ഫിദ ഫാത്തിമ, യാസീന്‍.