യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്, സ്ഥലം പാലക്കാട്, വില 000; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യ

'കര്‍മ്മ' എന്ന ക്യാപ്ഷനില്‍ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്റര്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്

Update: 2025-08-22 06:22 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കന്‍ഡ്ഹാന്‍ഡ്. സ്ഥലം പാലക്കാട്. വില 000' എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററിന് കര്‍മ്മ' എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ആ സമയത്ത് പിപി ദിവ്യയ്ക്കെതിരേ 'അധികാരത്തിന്റെ അഹന്തയില്‍ പച്ച ജീവനെ കൊന്നുവെന്നും, ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കപ്പെടുന്നുവെന്നും' രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചിരുന്നു.

Tags: